ദുൽഖർ അമൽ നീരദ് ചിത്രം കോമ്റെഡ് ഇൻ അമേരിക്ക മെയ് 5 ന് തിയേറ്ററിൽ എത്തും.
ഏപ്രിൽ 14 ന് നിവിൻ പോളിയുടെ സഖാവിനൊപ്പം വിഷു ചിത്രമായ് റിലീസാക്കാനിരുന്നതെങ്കിലും, ഒരു മാസം കഴിഞ്ഞു മെയ് 5 ന് റിലീസ് ചെയ്യാനാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
2014 ൽ ഇറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്നതും അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്ക് ശേഷം അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് സി.ഐ.എ, സിനിമയുടെ ഫസ്റ്റ് പോസ്റ്ററും, കണ്ണിൽ കണ്ണിൽ എന്ന പാട്ടും വളരെ മികച്ച അഭിപ്രായം നേടി കഴിഞ്ഞു.
അജി മാത്യു എന്ന ഒരു സാധാരണ പാലാക്കാരന്റെ പ്രണയവും യാത്രകളുമാണ് സി.ഐ.എ പറയുന്നത്, ഹോളിവുഡ് സ്റ്റണ്ട് കോർഡിനേറ്റർ മാർക്ക് ചവറിയ ഒരുക്കിയ മികച്ച ആക്ഷൻ സീന്സും സി.ഐ.എ ൽ ഉണ്ടാകും.
പൃഥ്വിരാജ് ചിത്രം പാവാടയുടെ തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ് സി.ഐ.എക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികാ മുരളീധരനാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. കാര്‍ത്തിക നായികയായി എത്തുന്ന ആദ്യ ചിത്രമാണിത്.