എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം ആയിരം കോടി മുതൽമുടക്കിൽ മഹാഭാരതം എന്ന പേരിൽ ഒരുങ്ങും. യു.എ.ഇ എക്സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്.ഷെട്ടിയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവെറിയ ഈ സിനിമ നിർമിക്കുന്നത്.
ഭീമനായി വേഷമിടുന്ന മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പ്രമുഖരും അഭിനയിക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. അഭിനേതാക്കൾ കൂടാതെ ലോക സിനിമ ഇന്നുവരെ കണ്ടത്തിൽനിന്നു വ്യത്യസ്തവും മികച്ചതുമായ വിഷുവൽ എഫക്ട്സും, ആക്ഷൻസും ഒരുക്കാൻ ഓസ്കാർ നേടിയവരടക്കം വമ്പൻ ടീം ഈ ചിത്രത്തിൽ പ്രവർത്തിക്കും.
പ്രശസ്ത പരസ്യചിത്ര സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനാണ് മഹാഭാരതം ഒരുക്കുന്നത്. 2 വർഷമായി ഈ ചിത്രത്തിനായുള്ള പഠനത്തിലായിരിന്നു ശ്രീകുമാർ. രണ്ടു ഭാഗങ്ങളിലായി ഇന്ത്യയിലെയും മറ്റു പല രാജ്യങ്ങളിലെയും ഭാഷകളിൽ മഹാഭാരതം ഡബ്ബ് ചെയ്തു ആദ്യഭാഗം 2020 ൽ തീയേറ്ററുകളിൽ എത്തും. 90 ദിവസത്തിനുള്ളിൽ ഇതിന്റെ രണ്ടാം ഭാഗവും തിയേറ്ററിൽ എത്തും.
ഈ സിനിമ യാഥാർഥ്യമാകുന്നതോടെ ലോക സിനിമയുടെ നിലവാരത്തിന് മുകളിൽ എത്തുന്ന ഇന്ത്യൻ സിനിമ കൂടിയായിരിക്കും മഹാഭാരതം.