ചാര്‍ലിക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിർമിക്കുന്ന സിനിമയില്‍ നായികയായ് മഞ്ജു വാരിയരും രണ്ട് പുതുമുഖങ്ങളായ കുട്ടികളായിരിക്കും പ്രധാനവേഷത്തിെലത്തുക. സിനിമയുടെ പൂജ ഇന്ന് നടന്നു. മാര്ട്ടിന് പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന പ്രവീണ്‍ സി ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത് നവീൻ ഭാസ്കരാണ് തിരക്കഥ എഴുതിയത്.