ജീത്തു ജോസഫ് പ്രണവ് മോഹൻലാൽ നെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ എന്ന വ്യജേനെ ഒരു സംഘം പണം പിരിക്കുന്നതായാണ് സംവിധായകൻ ജീത്തു ജോസെഫ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകളിലാണ് ജീത്തു ജോസഫ് ഇപ്പോൾ.. 2018 ലേക്ക്റിലീസിന് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇപ്പോൾ പ്രണവ് നെ മാത്രമാണ് കാസറ്റ് ചെയ്തിരിക്കുന്നത്. മെമ്മറീസ് പോലെ ഒരു ത്രില്ലെർ ചിത്രം ആയിരിക്കും ഇത്.
ഞാൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരിൽ കാശ് ആവശ്യപ്പെടുന്നതായും പലരിൽ നിന്നും അറിയാൻ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാർത്തയാണ്…. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകൾ എല്ലാം എന്റെ ഒഫീഷ്യൽ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി അറിയിക്കുക..!!!
::Jeethu Joseph