പൈറേറ്റഡ് കോപ്പയിൽ തലവേദന പിടിക്കാത്ത ഒരു സിനിമയും ഇന്ന് ഉണ്ടാകില്ല..
തീയേറ്ററുകളിൽ ഇറങ്ങുന്ന അന്ന് തന്നെ സിനിമ ഇൻറർനെറ്റിൽ ഇറക്കും എന്ന് വെല്ലുവിളിച്ചൊക്കെയാണ് പൈറേറ്റഡ് കോപിസ് ഇൻറർനെറ്റിൽ എത്തുന്നത്. ആവശ്യക്കാർ കൂടിയതുകൊണ്ടാണെന്നു തോനുന്നു ഇപ്പോൾ ഫേസ്ബുക് ലൈവായി സിനിമകൾ ഇറങ്ങുന്നുണ്ട്. ആ ലൈവ് വിഡിയോസിന് കിട്ടുന്ന ലൈക് ഷെയർ നോക്കിയാൽ അറിയാം എത്ര ജനപ്രിയം ആണ് ഇതെന്ന്. കൂടാതെ ആയിരകണക്കിന് വെബ്സൈറ്റുകളും ഉണ്ട്. ഇതുവരെ ഇതിനെ തടയാൻ സാധിച്ചിട്ടില്ല അതുകൊണ്ടു തന്നെ ഇത് തുടർന്നുകൊണ്ടേയിരിക്കും
ഏറ്റവും ഒടുവിൽ തലവേദന പിടിച്ചിരിക്കുന്നത് അക്ഷയ് കുമാർ അഭിനയിച്ച ബോളിവുഡ് ചിത്രം ടോയ്ലറ്റ് ഏക് പ്രേം കഥ ആണ്. ഓഗസ്റ്റ് 11 ന് റിലീസ് തീരുമാനിച്ച ചിത്രത്തിന്റെ പതിപ്പ് ഓൺലൈനിൽ ഇപ്പോഴേ എത്തി. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിവരം നൃത്ത സംവിധായകന് റെമോ ഡിസൂസയാണ് അണിയറ പ്രവര്‍ത്തകരെ അറിയിക്കുന്നത്.
എന്നോടൊരാള്‍ ഈ ചിത്രം അയാളുടെ പെന്‍ഡ്രൈവില്‍ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ വിശ്വസിച്ചില്ല. പെന്‍ഡ്രൈവ് വാങ്ങി പരിശോധിച്ചപ്പോള്‍ സത്യമാണെന്ന് ബോധ്യമായി. ഞാന്‍ അക്ഷയ് കുമാറിനെ വിളിച്ചു നോക്കി. പക്ഷെ അദ്ദേഹം ലണ്ടനിലായതിനാല്‍ കിട്ടിയില്ല. പിന്നീട് നിര്‍മാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അക്ഷയും സംവിധായകനുമെല്ലാം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്
– റെമോ ഡിസൂസ പറഞ്ഞു

Just wanted to share this with you all… pic.twitter.com/jxQu9GlEMv
— Akshay Kumar (@akshaykumar) July 21, 2017