2016 ലെ മികച്ച മലയാള സിനിമക്കുള്ള ദേശിയ പുരസ്കാരവും, അതിലുപരി പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഫഹദ് ഫാസിൽ നായകനായ ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിച്ച തോണ്ടി മുതലും ദൃക്സാക്ഷിയും പ്രേക്ഷകരിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുന്നു. ചെറിയൊരു ത്രെഡ് എങ്ങനെ മനോഹരമായി റിയലിസ്റ്റിക്കായി ചിത്രീകരിക്കാം എന്ന് കാണിച്ചു തരുന്ന സിനിമയാണിത്.
തൊണ്ടി മുതലും ദൃക്സാക്ഷിയുടെ ക്ലൈമാക്സ് ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് രണ്ട് മിനിട്ടിൽ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. ഫെയ്സ്ബുക്ക് പേജിലൂടെ ദിലീഷ് പോത്തൻ പ്രേക്ഷകര്‍ക്ക് ഒാണസമ്മാനമായാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള തൊണ്ടി മുതലും ദൃക്സാക്ഷിയും സമര്‍പ്പിച്ചിരിക്കുന്നത്.