ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം ഈ മാസം 28 നു തിയേറ്ററിൽ റിലീസാകും. പ്രശസ്ത സംവിധായകനും രചയിതാവുമായ സച്ചിയുടെ കഥയിൽ, നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ മുളകുപാടം ഫിലിമ്സിന്റെ ബാന്നറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിച്ചിരിക്കുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിലെ നായിക . രാധിക ശരത്കുമാർ , മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസായ ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത “നെഞ്ചിൽ എരി തീയേ” എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..