സോളോ :
നാല് വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ഒരു ആന്തോളജി ചിത്രമാണ് സോളോ. പഞ്ചഭൂതങ്ങളിൽ വെള്ളം, വായു, അഗ്നി, ഭൂമി എന്നീ സങ്കല്പത്തെയും ശിവ സങ്കല്പവും ചേർത്ത് വെച്ച് പറയുന്ന 4 ചെറിയ സിനിമകളാണ് ഇതിൽ ഉള്ളത്. മലയാളത്തിൽ കേരളം കഫെ, അഞ്ചു സുന്ദരികൾ, നാല് പെണ്ണുങ്ങൾ എന്നീ ആന്തോളജി സിനിമകൾ വന്നിട്ടുണ്ടെങ്കിലും. സോളോ വ്യത്യസ്താമാകുന്നത് ദുൽഖർ തന്നെയാണ് നാല് കഥാപാത്രങ്ങളെ അവതരിച്ചിരിപ്പിക്കുന്നത് എന്നത് തന്നെയാണ്.
പ്രണയം, പ്രതികാരം, നശീകരണം ത്യാഗം പറയുന്ന നാല് ചിത്രങ്ങൾ, നാല് വർഷം മുന്നിലേക്കും പിന്നിലേക്കും പോയാണ് ഓരോ ചിത്രവും കഥ പറയുന്നത്.
ദുൽഖർ
ദുൽഖർ എന്ന നടന്റെ മികച്ച പ്രകടനം 4 രൂപത്തിലും, സ്വഭാവത്തിലും, തികച്ചും വെത്യസ്തമായ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ശരീരഭാഷയും, മുഖഭാവങ്ങളിലെ വ്യത്യസ്തയിലൂടെ ഓരോ കഥാപാത്രത്തെയും നമ്മളിലേക്ക് എത്തിക്കാൻ സാധിച്ചു. ദുല്‍ഖറിന്റെ സോളോ തന്നെയാണ് ഇത്.
നായികമാർ
സായി ധൻസിക, ശ്രുതി ഹരിഹരൻ, ആർതി വെങ്കിടേഷ്, നേഹ ശർമ്മ തുടങ്ങി നാല് നായികമാർ ഉണ്ടെങ്കിലും ധൻസികയുടെ രാധിക ആയിരിക്കും നമ്മുടെ മനസ്സിൽ ഇടം നേടുക. മറ്റു നായികമാർക്ക് കഥയിൽ പ്രാധാന്യം ഉണ്ടെങ്കിലും സ്പേസ് കുറവായിരുന്നു.
ഇനി ഓരോ കഥയെയും കുറിച്ച് പറയാം
WORLD OF SHEKHAR
ശേഖറിന്റേയും രാധികയുടേയും പ്രണയമാണ് ഈ ചിത്രം പറയുന്നത്. നായകന് വിക്കും അത് ഇഷ്ടപെടുന്ന അന്ധയായ നായികയുടെ പ്രണയവും അവരുടെ ജീവിതവും പറയുന്നു. ഹൃദയസ്പർശമായ കഥയാണ് ശേഖറിന്റേത്. നായകന്റെ സുഹൃത് പട്ടു ആയി സൗബിൻ നർമ്മത്തിലൂടെ പ്രേക്ഷകരെ
സിനിമയിലേക്ക് അടുപ്പിച്ചു.

WORLD OF TRILOK
പ്രതീകാരമാണ് ത്രിലോക് കാണിച്ചു തരുന്നത്. നാല് ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൈർഗ്യം കുറഞ്ഞതും വളരെ മികച്ചതും അതാണ് WORLD OF TRILOK .

WORLD OF SHIVA
നശീകരണമാണ് കൊട്ടേഷൻ സംഘത്തിലെ ശിവയിലൂടെ WORLD OF SHIVA പറയുന്നത്. ചിത്രത്തിന്റെ മ്യൂസിക് എടുത്തു പറയാതിരിക്കാൻ പറ്റില്ല. ഇതിലെ ഡയലോഗിനെക്കാളും കൂടുതൽ സംസാരിച്ചത് പാട്ടുകളാണ്. AIGIRI NANDINI NANDITHA ഗാനം ആ സീനിൽ നൽകുന്ന IMPACT വേറെ തന്നെയാണ്.

WORLD OF RUDRA
ഭൂമിയെ ആസ്പദമാക്കി ത്യാഗത്തിന്റെ കഥയാണ് WORLD OF RUDRA . രുദ്ര എന്ന ആർമി ഓഫീസർ നാല് വര്‍ഷം മുന്‍പും ഇപ്പോഴുമുള്ള പ്രണയവും പിന്നെ ത്യാഗവും പറയുന്ന ചിത്രം ദുല്‍ഖറിന്റെ ആർമി ട്രെയ്നിങ്ങിലൂടെ വളരെ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പ്രണയം ത്യാഗം ചെയ്യാനുണ്ടായ കാരണത്തിന് വേണ്ടത്ര depth ഇല്ലാതെയായിപ്പോയ്.

Review
സോളോ നാല് വർഷം മുന്പിലേക്കും പിന്നിലേക്കും പറഞ്ഞും പറയാതേയും പ്രേക്ഷകരെ കൊണ്ട് പോകും അത് ആദ്യമേ മനസിലാക്കണം, നാല് വ്യത്യസ്ത കഥകളാണ്, ഒന്ന് കഴിഞ്ഞു അടുത്ത് തുടങ്ങുമ്പോൾ ആദ്യത്തേത് മാറ്റി വെച്ചേക്കണം. ദുൽഖർ തന്നെയാണ് അഭിനയിക്കുന്നതെന്ന സാമ്യം മാത്രമേ ഒള്ളു. ഇതെല്ലാം മനസിലാക്കിയാൽ ചിത്രം നന്നായി ആസ്വദിക്കാൻ സാധിക്കും.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയാൽ നന്നായി ആസ്വദിക്കാൻ പറ്റിയ നാല് കഥകൾ ഉണ്ട്. ഒരു പരീക്ഷണ ചിത്രം ധൈര്യപൂര്‍വ്വം ചെയ്ത ബിജോയ് നമ്പിയാർ പ്രശംസ അർഹിക്കുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തതയും മികച്ചതാക്കിയ ദുൽഖർ, ചിത്രത്തിന്റെ ഓരോ ടെക്നീഷ്യൻസും അങ്ങനെ എല്ലാരും നന്നായി ചെയ്തിട്ടുണ്ട്.
RATING : 7/10