കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ദൈവമേ കൈ തൊഴാം കെ കുമാറാവണം. ഈ കഴിഞ്ഞ ഒക്ടോബർ പതിനൊന്നു മുതൽ ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ ജയറാമാണ് നായകൻ.
2016 ൽ ഇറങ്ങിയ ആടുപുലിയാട്ടം തുടങ്ങി സത്യാ, അച്ചായൻസിലും, ഈ മാസം റിലീസാകുന്ന ആകാശ മിട്ടായിലും സാൾട്ട് & പേപ്പർ ലുക്കിലാണ് ജയറാം എത്തുന്നത്. സാൾട്ട് & പേപ്പർ ലുക്കിൽ ജയറാമിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലും, ജനപ്രിയ നായകനെ പഴയത് പോലെ ഇനി കാണാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു.
എന്നാൽ ഇനി അങ്ങനെയൊരു സംശയം വേണ്ട, മലയാളി പ്രേക്ഷകർ എന്നും ജയറാമിനെ കാണാൻ ഇഷ്ട്ടപെടുന്ന ആ പഴയ ലുക്കിൽ ഒരു പക്കാ ഫാമിലി എന്റർടൈൻറുമായാണ് ദൈവമേ കൈ തൊഴാം കെ കുമാറാവണം എന്ന സലിം കുമാർ ചിത്രവുമായാണ് ജയറാം നിങ്ങകൾക്കു മുൻപിൽ എത്തുന്നത്.
ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും പോസ്റ്ററുകളും വന്നതോടെ ചിത്രത്തിലുള്ള പ്രതീക്ഷകൾ ഒരുപാടു ഉയർന്നിട്ടുണ്ട്. ശ്രീനിവാസൻ, നെടുമുടി വേണു, വിനായകൻ, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . സംവിധായകനായ സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജയറാമേട്ടനും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ഒന്നിക്കുന്ന പഞ്ചവർണ്ണ താത്തയുടെ ടീസർ കാണാം