മോഹൻലാലിൻറെ ക്രൈം ത്രില്ലെർ ചിത്രമായ വില്ലൻ ന്റെ പുതിയ മോഷൻ ടീസർ വന്നു.
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ്താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും എത്തുന്നു. മഞ്ജു വാരിയർ, ഹൻസിക, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും വേഷമിടുന്നു. 30 കോടി ബഡ്ജറ്റിൽ ചിത്രം നിർമ്മിക്കുന്നത് റോക്ക്ലൈൻ വെങ്കിടേഷാണ് .
140 ൽ അധികം ഫാൻസ് ഷോകളുമായ് ഒക്ടോബർ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്, ഓൺലൈൻ റിസേർവേഷനിൽ വൻ പ്രതികരണമാണ് വില്ലന് ലഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്നുണ്ട്.