കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ : ചാലക്കുടിക്കാരൻ ചങ്ങാതി


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

മലയാളത്തിൽ വെത്യസ്ഥകൾ നിറഞ്ഞ ഒരുപാടു സിനിമകൾ നമ്മൾക്ക് സമ്മാനിച്ച സംവിധായകൻ വിനയൻ അടുത്തതായി ശ്രീ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പേരിൽ സിനിമ ഒരുക്കുന്നു. കലാഭവൻ മണി യെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടനും മണിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.

തനതായ അഭിനയശൈലി കൊണ്ടും, നാടന്‍ പാട്ടിലൂടെയും, ആ ചിരിയിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം പിടിച്ചു പറ്റിയ നടനാണ്‌ കലാഭവന്‍ മണി. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമ കലാഭവന്‍ മണിയിടുെ biopic അല്ല.

വിനയൻ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ഈ പുതിയ സിനിമയെ പരിചയപ്പെടുത്തിയത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി Chalakudykaran Changathy എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്… അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയിടുെ biopic അല്ല.

ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
വിനയന്‍

 

 

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …