RANI OF MEWAR / RANI PADMINI / PADMAVATHI. പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീലങ്കയിൽ സിൻഹള രാജ്യത്തെ അതിസുന്ദരിയായ രാജകുമാരിയാണ് പദ്മാവതി. രാജകുമാരിയുടെ അസാമാന്യ സൌന്ദര്യത്തെക്കുറിച്ച് ഹീരാമൻ എന്ന സംസാരിക്കുന്ന തത്തയിൽ നിന്ന് അറിഞ്ഞ ചിത്തോറിലെ രജപുത്ര ഭരണാധികാരിയായ രത്തൻസെൻ ഒരു അതിസാഹസിക അന്വേഷണ യാത്രയുടെ അന്ത്യത്തിൽ പദ്മാവതിയെ വിവാഹം കഴിച്ചു ചിത്തോറിലേക്കു കൊണ്ടുവന്നു. റാണിയുടെ സൌന്ദര്യത്തെക്കുറിച്ചു ദില്ലി സുൽത്താനായ അലാവുദ്ദീൻ ഖിൽജി കേട്ടറിയുകയും അവരെ നേടുന്നതിനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, പത്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച കുംഭൽനെറിലെ രാജാവായ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻകൊല്ലപ്പെട്ടു. അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ അഭിമാനത്തെ സംരക്ഷിക്കുന്നതിനായി ആത്മയാഗം നടത്തി.

:: Wikipedia
1540 CE ൽ മാലിക് മുഹമ്മദ് ജയാസി എന്ന കവി എഴുതിയ പത്മാവതി എന്ന ഇതിഹാസ കാവ്യമാണ് ഈ രാജ്ഞിയെക്കുറിച്ചു പരാമർശിക്കുന്ന ഏറ്റവും പുരാതനമായ സ്രോതസ്സ്. ഭ്രമാത്മകതയുടെ ശകലങ്ങൾ ഉൾക്കൊള്ളുന്ന ഈ കാവ്യം അവരുടെ കഥയാണ്.
: SRC WIKIPEDIA
ഒരു ആക്രമണകാരിയോട് തൻറെ അഭിമാനത്തെ പ്രതിരോധിച്ച ഒരു ഹിന്ദു രജപുത്ര രാജ്ഞി എന്നാണ് പദ്മാവതിയെ വിശേഷിപ്പിക്കപ്പെടുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിയിൽ അലാവുദ്ദീന്‍ ഖില്‍ജി 1303-ല്‍ രാജസ്ഥാനിലെ ചിത്തോര്‍കോട്ട കീഴടക്കിയതിന്റെ കഥയാണ് പറയുന്നത്, എന്നാൽ ചിത്രത്തിൽ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമായ് പ്രണയം കാണിക്കുന്നുണ്ടെന്നും, ഗാനത്തിൽ അല്‍പവസ്ത്രമണിഞ്ഞ ദീപിക പദ്മാവതിയെ അവഹേളിക്കുന്നുവെന്നാണ് രജപുത്ര കാർണിസേനയും മറ്റും ഉന്നയിക്കുന്നത്.
ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്ന ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍സിങ് എന്നിവര്‍ക്കും സംവിധായകൻ സഞ്ജയ് ലീലാ ബന്‍സാലിക്കും എതിരെ വധഭീഷണിയുമായ് പല നേതാക്കളും പരസ്യമായ് വന്നിട്ടുണ്ട്. ചിത്രീകരണ വെള്ളയിൽ ഷൂട്ടിംഗ് സെറ്റും, വസ്ത്രങ്ങളും കത്തിച്ച സംഘടന റിലീസ് ചെയ്യുന്ന തീയേറ്ററുകൾ അത് കേരളത്തിലാണെങ്കിലും കത്തിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. റിലീസ് ചെയ്യുന്നതിന് മുൻപ് സഘടനകളുടെ പ്രതിനിധികളെ സിനിമ കാണിച്ചു ചിത്രത്തിൽ പദ്മാവതിയെ അവഹേളിക്കുന്ന രീതിയിൽ ഒന്നുംതന്നെ ഇല്ലെന്നു ബാധ്യപ്പെടുത്തണം.
പദ്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. സെൻസർ ബോർഡിൻറെ പരിഗണനയിലുള്ള ഈ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച കാര്യങ്ങൾ അവരാണ് തീരുമാനിക്കുക എന്ന് കോടതി വിലയിരുത്തി. വിവാദങ്ങളും ഭീഷണിയും തുടരുന്നതിനിടെ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവതി’യുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവെച്ചു. നിശ്ചയിച്ച പ്രകാരം ഡിസംബര്‍ ഒന്നിന് സിനിമ പുറത്തിറങ്ങില്ലെന്ന് നിര്‍മാതാക്കളായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് അറിയിച്ചു.