2017 അവസാനിക്കുകയാണ്.. എല്ലാ വർഷവും അവസാനവും അതാത് വർഷത്തെ ട്രെൻഡ് മേക്കേഴ്സ് ന്യൂസ് മേക്കേഴ്സ് അങ്ങനെ ചില ലിസ്റ്റ് യാഹൂ ഗൂഗിൾ തുടങ്ങിയ സെർച്ച് എൻജിൻ സൈറ്റുകൾ വെളിപ്പെടുത്താറുണ്ട്. ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത ഇന്ത്യൻ വനിതകളുടെ ലിസ്റ്റാണ് ഇപ്പൊ യാഹൂ പ്രസ്ഥീകരിച്ചു.
സണ്ണി ലിയോൺ ആണ് 2017 ൽ ഏറ്റവും അധികം ആളുകൾ സെർച്ച് ചെയ്ത താരം. ഈ കഴിഞ്ഞ ജൂലൈയിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയേലും ഒരു കുഞ്ഞിനെ ദത്തെടുത്തു, നിഷ കൗർ വെബർ എന്നവൾക്കു പേരിടുകയും ചെയ്തു, ഈ വിഷയം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരിന്നു. സണ്ണിക്ക് പിന്നാലെ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് ഉണ്ട്.
സാധാരണ മലയാളികൾ ആരും ഈ ലിസ്റ്റിൽ ഇടം നേടാറില്ല. എന്നാൽ ഈ വര്ഷം ടോപ് 10 ൽ 9th സ്ഥാനക്കാരിയായ് നമ്മുടെ കാവ്യാ മാധവനും ഉണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ് ആക്രമിച്ച കേസിൽ ഏറെ ചർച്ചയപ്പെട്ട താരമാണ് കാവ്യാ. കേസിന്റെ തുടക്കത്തിൽ തന്നെ കാവ്യയുടെ പേരുകൾ വന്നിരുന്നെങ്കിലും പൾസർ സുനി കാവ്യയിൽ നിന്നും പണം കൈപ്പറ്റിയെന്ന് പറഞ്ഞതോടെയാണ് കാവ്യാ വിവാദത്തിൽ പെടുന്നത്.
Most searched female celebrities 2017









