EZRA : One of Top Horror Thriller in Malayalam


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

 

മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ മൂവീസ് എടുത്താൽ അതിൽ ഒന്ന് ആയിരിക്കും ജയ്, മനു ഗോപാൽ എഴുതി ജയ് കെ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ എസ്രാ…
മലയാളത്തിൽ ഹൊറർ ചിത്രങ്ങൾ ഉണ്ടെങ്കിലും പൂർണമായി ഒരു ഹൊറർ ഫീൽ കൊടുക്കാതെ നർമ്മങ്ങൾ ഉണ്ടാകും.. പക്ഷെ എസ്ര ഒരു പക്കാ ഹൊറർ മൂവിയാണ് നർമ്മങ്ങൾ ഇല്ല എന്ന് തന്നെ പറയണം.
“” സെബാറ്റിന്റെ മരണം തുടങ്ങി അവസാനം മണികണ്ഠനും ബാലു വരെ  സൂപ്പർ ആയിരിന്നു..””

Prithviraj.

 

പൃഥ്വിരാജ് എന്ന നടന് കൂടുതൽ സേഫ് എസ്രാ ലെ രഞ്ജൻ എന്ന കഥാപാത്രം പോലത്തെയാണെന് എനിക്ക് തോന്നാറുണ്ട്.  ആ സിനിമകളെ പോലെ എസ്രയിലും പ്രിത്വി രഞ്ജനെ മികച്ചതാക്കി..  കൂടുതൽ പറഞ്ഞാൽ കഥ പറഞ്ഞു പോകും അതുകൊണ്ട് അടിപൊളി അഭിനയം എന്ന് പറഞ്ഞു നിർത്തുന്നു.

TOVINO THOMAS

ACP Shafeer Ahmed ആയ് പ്രേക്ഷകരുടെ കയ്യടി നേടി. സിനിമയിൽ സീൻസ് കുറവാണെങ്കിലും കഥയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ വളരെ പ്രധാന പങ്ക് ടോവിനോക്ക് ഉണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആരാധകർ കൂടി വരുന്ന നടനാണ് ടോവിനോ അത് എന്തായാലും ഇതിലും നിലനിർത്തിയിട്ടുണ്ട്.

PRIYA ANAND.

പ്രിയ ആനന്ദ് പ്രിയ എന്ന കഥാപാത്രമായാണ് എത്തുന്നത്. മലയാളത്തിലെ ആദ്യ പടം ആണെങ്കിലും, 2009 മുതൽ തമിഴ്, തെലുഗു, ഹിന്ദിയിൽ അഭിനയിക്കുന്നുണ്ട്. പ്രിത്വിയുടെ ഭാര്യയായ മുംബൈ മലയാളിയായാണ് പ്രിയ എസ്രയിൽ. നല്ല അഭിനയതിലൂടെ പ്രിയ ആദ്യ മലയാള സിനിമയിലൂടെ തന്നെ മലയാള മനസുകളിൽ കയറാൻ കഴിഞ്ഞു.

SUDEV NAIR

കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ബെസ്റ്റ് ആക്ടർ കിട്ടിയ നടനാണ് സുദേവ്, അനാർക്കലി, കരിങ്കുനം 6s കഴിഞ്ഞു എസ്രയിൽ ടൈറ്റിൽ റോളിൽ എത്തുമ്പോൾ കൂടുതൽ പ്രേക്ഷക മനസ്സിൽ എത്താൻ സാധിച്ചിട്ടുണ്ട്.

 

 

കൂടാതെ വിജയ് രാഘവൻ, പ്രതാപ് പോത്തൻ, ബാബു ആന്റണി, സുജിത് ശങ്കർ, രാജേഷ് ശർമ്മ, അലെൻസിയർ അങ്ങനെ എല്ലാരും അവരുടെ കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Director Jay K.

രാജീവ് രവിയുടെ അസോ. ഡയറക്ടർ ആയുള്ള പരിചയം എന്തായാലും ഈ സിനിമയെ ഇത്രയും മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. എസ്രാ കാണുമ്പോൾ ഇത് സംവിധായകന്റെ ആദ്യ പടമാണെന്നു തോന്നുകയില്ല.. ഓരോ ഫ്രെയിം നന്നായിരുന്നു..

Writer Manu Gopal & Jay K

ഇതൊരു ഹൊറർ ചിത്രമാണെങ്കിലും ഓരോ സീനും പേടിപ്പിക്കുന്നതല്ല. ചിത്രതിന്റെ കഥ തന്നെയാണ് പ്രധാനം. അധികം ആരും പറഞ്ഞുകെട്ടിട്ടില്ലാത്ത കേരളത്തിലെ ജൂതന്മാരും dybbuk നെ പറ്റിയും, രഞ്ജൻ പ്രിയയുടെ ജീവിതത്തിലൂടെ പറയുന്നു.

Cinematography SUJITH VAASSUDEV

മെമ്മറിസ്, അമർ അക്ബർ അന്തോണി, അനാർക്കലി, ജെയിംസ് ആൻഡ് ആലിസ് എന്ന പൃത്വി ചിത്രങ്ങൾ ചെയ്ത സുജിത് വാസുദേവാണ് എസ്രാ visualന് പിന്നിൽ.. തിയേറ്ററിൽ ഒരു പുതു ഫീൽ കൊണ്ടുവരാൻ സാധിച്ചത് സുജിത് വാസുദേവിന്റെ കഴിവാണ്.. ഈ വർഷത്തെ ഫിലിം അവർഡ്സിൽ എസ്രാ ഒരു അവാർഡ് നേടും എന്നാണ് എനിക്ക് തോന്നുന്നത് അത്രയും മികച്ച രീതിയിലാണ് ഇതിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.. ഓൾ ടീമിന് ഒരു ഹാറ്റ്‌സ് ഓഫ്..

SOUND RAHUL RAJ AND SUSHIN SHYAM

തിയേറ്ററിൽ ഭയം കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് ഇവരുടെ കഴിവാണ്.. സൗണ്ട് എഫ്ഫക്റ്റ് ഇല്ലെങ്കിൽ ഒരു ഹൊറർ ഫീൽ തന്നെ ഇല്ലാതായാനെ.. കൂടാതെ ലൈലാകമേ, തമ്പിരാൻ, ഇരുൾ നീളും രാവേ.. ഈ മൂന്ന് പാട്ടും നന്നായി.

മലയാളത്തിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ പുലിമുരുകന്റെ ഒപ്പമാണ് ഇപ്പോൾ എസ്രാ ആദ്യവാര കളക്ഷൻ..  നല്ലൊരു ഹൊറർ സിനിമ ഒരു മികച്ച കഥയിലൂടെ പറഞ്ഞ എസ്രക്ക് നന്ദി..

NEGATIVES..

ഒന്ന് തമാശകൾ ഇല്ല. അതൊരു നെഗേറ്റിവ് ഈ പടത്തിന് ഒരു പോസിറ്റീവ് ആയാണ് തോന്നിയത്.
പിന്നെ ഫസ്റ്റ് ഹാഫിൽ കുറച്ചു ലാഗ് ഫീൽ തോന്നും..

 

Totally Ezra is one of the best Horror Thriller

About admin

Check Also

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് …