സജി തോമസിന്റെ ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ട് പ്രദീപ് എം നായർ സംവിധാനം ചെയ്ത ചിത്രമാണ് വിമാനം. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാതാവ്, വെറുമൊരു വിമാനം ഉണ്ടാക്കിയ കഥയാണോ ഇതെന്ന് ആരും ഒന്ന് ചിന്തിച്ചേക്കാം, എന്നാൽ കുട്ടികാലം തുടങ്ങിയുള്ള വെങ്കിടിയുടെയും ജാനകിയുടെയും ശക്തമായൊരു പ്രണയത്തിലൂടെയാണ് ഈ കഥ പറയുന്നത്. കേൾവികുറവുള്ള വെങ്കിടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടികളുടെ കളിയാക്കലിനെ തുടർന്ന് പഠിപ്പ് നിർത്തി തന്റെ സ്വപ്നത്തിന് പിന്നാലെ പോകുന്നു, അവിടെനിന്ന് ആരംഭിക്കുന്ന വെങ്കിടിയുടെയും ജാനകിയുടെയും സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും യാത്രയാണ്.
അഭിനേതാക്കൾ
പൃഥ്വിരാജ് വെങ്കിടിയുടെ കഥാപാത്രം വളരെ തൻമയത്വത്തോടെ അഭിനയിച്ച് വളരെ മികച്ചതാക്കി. ഈ സിനിമയുടെ ഏറ്റവും വലിയ ആകര്ഷണമായ് എനിക്ക് തോനിയതും പ്രിത്വിരാജിന്റെ അഭിനയം തന്നെയാണ്. ഈപ്രവിശ്യത്തെ സംസ്ഥാന പുരസ്കാരത്തിൽ പ്രിത്വിയും ഉണ്ടാകും. പ്രിത്വിയുടെ വെങ്കിടിയോളം പ്രാധാന്യമുണ്ട് ദുർഗാ കൃഷ്ണ അവതരിപ്പിച്ച ജാനകിക്കും. ജാനകിയുടെ യൗവനവും വർദ്ധക്യവും ഒരു പോലെ അഭിനയിച്ച് ഫലിപ്പിച്ച് അഭിനയ മികവ് ദുർഗ തെളിയിക്കുന്നുണ്ട്. അലൻസിയർ, അശോകന് , സൈജു കുറുപ്പ് , രോഹിണി , ലെന തുടങ്ങി എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോൾ ഭംഗിയാക്കി.
സംവിധാനം, ഛായാഗ്രാഹണം, സംഗീതം, എഡിറ്റിംഗ്,
സംവിധായകന്റെ സൃഷ്ടിയാണ് സിനിമ, അത് ജനങ്ങൾ തിരിച്ചറിയുന്ന കാലമാണ് ഇന്ന്. പ്രദീപ് എം നായർ എന്ന നവാഗത സംവിധായകൻ വെങ്കിടിയുടെയും ജാനകിയുടെയും ചെറുപ്പവും യൗവനവും വാർദ്ധക്യവും നല്ലൊരു കഥയിലൂടെ കാണിച്ചു തന്നു.
വിമാനത്തിലെ മനോഹരമായ ദൃശ്യാനുഭവം നമ്മൾക്ക് സമ്മാനിച്ച ഷെഹ്നാദ് ജലാൽ ഒരു കയ്യടി അർഹിക്കുന്നുണ്ട്. വിമാനം പറക്കുന്ന രംഗങ്ങളിലെ VFX Works എല്ലാം നന്നായിരുന്നു.
സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളെ പോലെ ഇതിലും ആസ്വാദകരമായ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചതാണ്.
Summary : നല്ലൊരു കഥയും പ്രണയവും ഗാനങ്ങളുമെല്ലാം കൂടി കോർത്തുനിനക്കിയ ഒരു സിനിമയാണ് വിമാനം, കുറച്ച് സാവധാനത്തിൽ കഥ പറയുമ്പോൾ അഭിനേതാക്കളുടെ അഭിനയ ദൃശ്യ മികവുകൊണ്ട് വളരെ ആസ്വാദകരമാണ്, ഇത്തരം ഒരു സിനിമ നിങ്ങള്ക്ക് ഇഷ്ടമാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് വിമാനം.
RATING 7.25