അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനത്തിൽ ഒരുങ്ങിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് ഒരു പക്കാ എന്റർടൈനറായ സ്പോർട്സ് മൂവിയാണ്. എന്റർടൈനിംഗ് സിനിമകൾ ഇഷ്ടപെടുന്ന എല്ലാ പ്രേക്ഷകർക്കും കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ്, അവസാന നിമിഷങ്ങളിൽ കുറച്ച് ത്രില്ലടിപ്പിക്കുന്ന ബൈക്ക് റേസും കൂടിയാകുമ്പോൾ ഒരു തൃശൂർ പൂരം കണ്ട ഫീലാ വരും.
കുഞ്ചാക്കോ ബോബൻ, നൈല ഉഷ, സിദ്ദിഖ്, രാഹുൽ, വിനായകൻ, നെടുമുടി വേണു, രാജീവ് പിള്ളൈ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും വളരെ മികച്ച് നിന്നു. എടുത്ത് പറയേണ്ടത് സിദ്ദിഖിന്റേത് തന്നെയാണ്, ചിത്രത്തിലെ ഇമോഷണൽ, ഹ്യൂമർ, ആവേശം എല്ലാം നമ്മളിലേക്ക് ശബ്ദവും മുഖത്തിലെ ഭാവങ്ങളും ഉപയോഗിച്ച് പകർന്നു തന്നു. എഫി മോളായ് നൈലയും മികച്ച് നിന്നു. IAS Officer സാജൻ ജോസഫായ് കുഞ്ചാക്കോ ബോബൻ വളരെ കുറച്ച് സീനുകളിൽ ഉള്ളുവെങ്കിലും നമ്മൾ ഇഷ്ടപെടുന്ന ഒരു കളക്ടർ ആകും.
ഡ്യുഡേട്ടൻ വിനായകൻ കിടിലൻ എൻട്രിയും, പഞ്ചും, മാസ്സും, കോമെടിയൊക്കെയായ് പൊളിയായണ് ഇതിൽ.
പേരുപോലെ വ്യത്യസ്തമായ കഥയല്ല ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് ഇൽ ഉള്ളത്, എന്നാൽ പ്രേക്ഷകരെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ പോകുന്നു. ദിവാൻജിമൂല എന്ന സ്ഥലവും അവിടത്തെ ആളുകൾക്ക് പണ്ട് മുതലേയുള്ള റേസിനോടുള്ള ഹരവും എല്ലാം വളരെ രസകരമായ രീതിയിൽ നമ്മളിലേക്ക് പകർന്നു തരാൻ സാധിച്ചിട്ടുണ്ട്. അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണവും, ഗോപി സുന്ദറിന്റെ മ്യൂസിക്കും അതിന് നന്നായി സഹായിച്ചിട്ടുണ്ട്.