കല വിപ്ലവം പ്രണയം വാലെന്റൈൻസ് സ്പെഷ്യൽ ടീസർ വിവാദത്തിലേക്ക്, മുസ്ലിം പെൺകുട്ടിയുടെ തട്ടം പൊക്കി നോക്കുന്ന രംഗമാണ് 30 സെക്കന്റ് ദൈർഖ്യമുള്ള ടീസറിനെ വിവാദമാക്കിയത്
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “കല വിപ്ലവം പ്രണയം”. ചിത്രത്തിന്റേതായി റിലീസായ ഗാനങ്ങളും, ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കല തൊഴിലാക്കിയ ഒരു കൂട്ടം യുവജനതയുടെ കഥയും, അവരുടെ ഇടയിലുണ്ടാകുന്ന പ്രണയവും, അതിലൂടെ അവർ ചെന്നുപെടുന്ന പ്രശനങ്ങൾ വിപ്ലവത്തിലേക്ക് ചുവടുവയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വാലെന്റൈൻസ് സ്പെഷ്യൽ ടീസർ അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കാൻ കാത്തിരുന്നവയായിരുന്നു. പ്രതീക്ഷിച്ചതുപോലെ 30 സെക്കന്റ് ദൈർഖ്യമുള്ള ടീസർ യൂട്യൂബിൽ ട്രെൻഡ് ആയെങ്കിലും പുതിയൊരു വിവാദത്തിനു കൂടി വഴി തെളിച്ചിരിക്കുകയാണ്.
മുസ്ലിമായ പെൺകുട്ടിയുടെ തലയിലെ തട്ടം ചെറുപ്പക്കാരനായ യുവാവ് പൊക്കി നോക്കുന്ന രംഗമാണ് ഈ ടീസറിലുള്ളത്. എന്നാൽ ഇത് ചിലരെ ചൊടിപ്പിച്ചതാണ് വിവാദത്തിനു വഴിയൊരുക്കിയത്. ചിത്രത്തിൽ നിന്നും ഈ രംഗം ഒഴിവാക്കണമെന്നാണ് ആവശ്യം.
ആൻസൺ, ഗായത്രി സുരേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ നിരഞ്ജന, തനൂജ കാർത്തിക്ക് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ ജിതൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് Dr.റോയ് സെബാസ്റ്റ്യൻ ആണ്.
Written by: Journalist Akhil Vishnu