അഡാറ് ലൗവിനു വേണ്ടി അഡാറ് വിധിയുമായി സുപ്രീം കോടതി – ആരും കേസെടുക്കരുത് !!


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയ്‌ക്കെതിരായ നിയമനടപടികള്‍ എല്ലാം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളില്‍ തുടര്‍ നടപടി പാടില്ലെന്നും വീഡിയോ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഒരു കേസും രാജ്യത്ത് ഒരിടത്തും എടുക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.
ഗാനരംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ ഹൈദരാബാദിലും ഔറംഗ ബാദിലുമാണ് കേസുള്ളത്. ഇത് ചോദ്യം ചെയ്ത് പ്രിയ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാഞ്ഞു. പ്രിയക്കും സംവിധായകനുമെതിരെ ഹൈദരാബാദിലും ഔറംഗബാദിലും കേസുണ്ട്. രണ്ട് പോലീസ് സ്‌റ്റേഷനുകളിലും പരാതിയുണ്ട്. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുള്ള ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് പരമോന്നത കോടതിയെ തന്നെ സമീപിക്കുന്നതെന്നും പ്രിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി സ്‌റ്റേ അനുവദിച്ചത്.

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …