മോഹൻലാൽ സിനിമയെ വാനോളം പുകഴ്ത്തി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക.


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

മഞ്ജു വാര്യർ മോഹൻലാലിൻറെ കട്ട ഫാനായി എത്തി തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന “മോഹൻലാൽ” സിനിമയെയാണ് മലയാളികളുടെ പ്രീയ താരം ദുൽക്കർ സൽമാൻ വാനോളം പുകഴ്ത്തി രംഗത്തവന്നത്.

മോഹൻലാൽ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും ലാലേട്ടന് മലയാളികളിലുള്ള സ്വാധീനം തീർച്ചയായും ഒരു സിനിമക്കുള്ള വിഷയം തന്നെയാണ് 38 വർഷമായി മലയാളികളുടെ അഭിമാനവും ആവേശവുമായി ലാലേട്ടൻ നമുക്കൊപ്പമുണ്ട്.രജനി ചിത്രങ്ങളെ ഓര്മിപ്പിക്കുംപോലെ ലാലേട്ടന്റെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഓഫീസിൽനിന്ന് ലീവ് എടുക്കുന്നവരെയും ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോകുന്ന വിദ്യാർത്ഥികളുമൊക്കെ കേരളത്തിൽ ധാരാളമുണ്ട്.അത്തരമൊരു ആവേശം നിലനിൽക്കുമ്പോൾ അത് സിനിമക്ക് മാത്രമായി അവഗണിക്കാനുമാവില്ല. മോഹൻലാൽ എന്ന ഈ ചിത്രം മാത്രമല്ല ഇനിയും ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കുമെന്നും ദുൽക്കർ പറഞ്ഞു.

മോഹൻലാൽ മമ്മൂട്ടി എന്നീപേരുകൾ കേവലം സിനിമാ നടന്മാരുടെ പേരുകളായല്ല മലയാളികൾ കാണുന്നതതെന്നും അത് പോസിറ്റിവ് എനർജി നൽകുന്ന ഒരു ഐക്കൺ ആണെന്നും ദുൽക്കർ സൽമാൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയെക്കുറിച്ചും ഇത്തരം ചിത്രങ്ങൾ ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയും രസകരമായിരുന്നു.

സ്നേഹവും ആരാധനയും പലരൂപത്തിലാണല്ലോ പുറത്തുവരുന്നത്. വാപ്പിച്ചിക്കുവേണ്ടി ചങ്ക് പറിച്ചുനൽകാൻ തയാറുള്ള അനേകം ആരാധകരുണ്ട് അത്തരം ആരാധനകൽ തന്നെയാണ് നല്ല സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഒരു സിനിമ വരണമെങ്കിൽ വെറും ആരാധന മാത്രം പോരല്ലോ അതിന് അനുകൂലമായ സാഹചര്യവും ഉണ്ടാകണം അപ്പോൾ അത് സംഭവിക്കും.

പ്രമുഖ തമിഴ് വെബ് പോർട്ടലിൽ പ്രദ്ധ്യക്ഷപ്പെട്ട ദുൽക്കറിന്റെ ഈ കമന്റ് ഇപ്പോൾ പ്രമുഖ മലയാളം വെബ് പോർട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്തായാലും മോഹൻലാലിനെക്കുറിച്ച് മലയാളത്തിൽ സിനിമകൾ ഇറങ്ങുന്നു എന്നത് തമിഴ് നാട്ടിലും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ദുൽക്കറിന്റെ ഈ കമന്റ് പ്രസിദ്ധീകരിച്ചതിലൂടെ വ്യക്തമായി.

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …