അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്, അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യിൽ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .
: Women in Cinema Collective

‘അമ്മ എന്ന മലയാള സിനിമ കൂട്ടായ്മായിൽ നിന്ന് വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗങ്ങൾ ഭാവന, രെമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ രാജിവെച്ചു.

വുമൺ ഇൻ സിനിമ കളക്റ്റീവ് ഫേസ്ബുക് പോസ്റ്റിലൂടെ ഈ വിവരം വർത്തയായപ്പോൾ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടു വ്യെക്തികൾ രംഗത്ത് വന്നു. ഈയ്യൊരു വിഷയത്തിൽ മാത്രമാണോ WCC യുടെ പ്രവർത്തണമെന്നാണ് പലരും ചോദിക്കുന്നത്, സ്ത്രീകൾക്ക് എതിരെയുള്ള പല ആക്രമണങ്ങളും പ്രശ്നങ്ങളും സംസ്ഥാനത്തും രാജ്യത്തും ഉണ്ടായ പലപ്പോഴും നിശബ്ദമായിരിന്നു WCC അംഗങ്ങൾ. അത് പലരും ഇപ്പോൾ ചോദിക്കുന്നുണ്ട്.

ഈ വിഷയത്തിൽ WCC യെ അനുകൂലിക്കുന്നവരും ധാരാളം ഉണ്ട്. പ്രധാനമായി രംഗത്ത് വന്നത് സംവിധായകൻ വിനയനും, ആഷിഖ് അബുവും, തുടങ്ങിയവരാണ്. വ്യെക്തവും ശക്തവുമായ തീരുമാനം എന്നാണ് അനുകൂലികർ വിശേഷപ്പിച്ചത്.

സംഘടനയിലെ എല്ലാ താരങ്ങളും രാജിവെച്ചിട്ടില്ല. എന്നാൽ എല്ലാവരും രാജിവെക്കേണ്ടതില്ലെന്ന്‌ കൂട്ടമായി എടുത്ത തീരുമാനം ആണെന്ന് WCC വ്യെക്തമാക്കി

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …