സുവിൻ കെ മുരളി ലിറ്റിൽ ബിഗ് ഫിലിം ന്റെ ബാനറിൽ ശ്രീകാന്ത് മുരളി ആദ്യമായ് സംവിധാനം ചെയ്യുന്ന സിനിമയാണ് എബി, കഥ എഴുതിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം വിനീത് ശ്രീനിവാസനാണ് എബിയെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 23നാണ് എബി തിയേറ്ററിൽ എത്തുന്നത്.
5 Reasons to Watch ABY
1.. വിനീത് ശ്രീനിവാസൻ എന്ന നടൻ തന്നെയാണ് എബി കാണാനുള്ള ആദ്യ കാരണം. മുൻപ് ശ്രീനിവാസന് കിട്ടിയ അതെ പദവിയാണ് ഇപ്പൊൾ മകൻ വിനീതിനും. തിരകഥാകൃതും സംവിധായകനും, അഭിനേതാവും, നിർമാതാവും, പാട്ടുകാരൻ അങ്ങനെ ഒരു സിനിമയിലെ പ്രധാന മേഖലകളിലെല്ലാം തന്റേതായ ഒരു ശൈലിയും അതിൽ വിജയിക്കാനും കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും കൂടുതൽ കൂടുതൽ മികച്ച വിനിതിനെയാണ് കാണാൻ കഴിയുന്നത്. വിനീത് ഇപ്പോൾ മലയാള സിനിമയുടെ ട്രേഡ് മാർക്കാണ്. സ്റ്റാർസിന്റെ പടങ്ങൾ കാണാൻ കാത്തിരിക്കുന്നത് പോലെ തന്നെയാണ് വിനീതിന്റെ സിനിമാക്കായ് ജനങ്ങൾ കാത്തിരിക്കുന്നത്…
2..എബിയിലെ കഥയും കഥാപാത്രങ്ങളും
സന്തോഷ് ഏച്ചിക്കാനം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമക്ക് ശേഷം എഴുതിയ എബി സ്വന്തമായി പറക്കണം എന്ന സ്വപ്നം ചെറുപ്പം മുതല്‍ ഉള്ളില്‍ കൊണ്ട് നടക്കുന്ന എബിയുടെ കഥയാണ് പറയുന്നത്., പറക്കാനുള്ള ആഗ്രഹം മനുഷ്യന് പണ്ടുമുതലെയുണ്ട്.. ആ ഒരു ആഗ്രഹമാണ് JETMAN & FLYBOARD വരെ എത്തി നിൽക്കുന്നത്. പറക്കാനുള്ള ആഗ്രഹവും അതിനുവേണ്ടി പല പരിഷ്ണങ്ങൾ അതെല്ലാം എബി ചെയ്യുമ്പോൾ രസകരം ആകും.
വിനീതിന്റെ എബിയും, അജുവിന്റെ കുഞ്ഞൂട്ടനും, സുരാജ് വെഞ്ഞാറമൂടിന്റെ സേവിയർ, സുധീർ കരമനയുടെ ബെബിച്ചനും മറ്റ് കഥാപാത്രങ്ങൾ എല്ലാം ഒരു പുതിയ ഫീലും വ്യത്യസ്തതയും തരുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ സിനിമ കാണുമ്പോൾ ഒരു പുതുമ കാണാൻ കഴിയും.
3… എബിയുടെ ട്രെയ്ലറും പാട്ടും..
എബിയിലെ ട്രെയ്ലർ കണ്ടപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടത് വിനീതിന്റെ അഭിനയം തന്നെയാണ്.. ട്രെയ്ലർ ലെ കുറച്ചു സമയം കൊണ്ട് തന്നെ പറക്കാനുള്ള എബിയുടെ ആഗ്രഹം നമ്മളിൽ വിനീത് എത്തിക്കും. വിനീത് പറഞ്ഞിട്ടുണ്ട് താനൊരു മികച്ച നടൻ അല്ലായെന്ന്.. പക്ഷെ ഈ ട്രെയ്ലർ കാണുമ്പോൾ അത് തെറ്റാണെന്നു തോന്നും.. അത്രയും മികച്ച ട്രെയ്ലറും പാട്ടുമാണ് എബിയിൽ.
4… എബിയുടെ പ്രൊമോഷൻ
ഒരു സിനിമ ഇറങ്ങുന്നതിന് മുൻപുള്ള പ്രൊമോഷൻ അത് ആ സിനിമയുടെ വിജയത്തിൽ വലിയ പങ്കുണ്ട്. അതിൽ എന്തായാലും എബി വിജയം കണ്ടു. 3ഡി ഫ്ലെക്സും, എയർ ഏഷ്യ യിലൂടെ പ്രൊമോഷനും കൂടി ആയപ്പോൾ പ്രേക്ഷകർക്ക് എബിയെ കാണാനും അറിയാനുള്ള ആകാംഷയുണ്ട് ഇപ്പൊൾ.
5… നല്ലൊരു സിനിമ ആയിരിക്കും എബി എന്ന വിശ്വാസം. അത് എനിക്ക് മാത്രമല്ല ഈ സിനിമയുടെ ഫസ്റ്റ് പോസ്റ്റർ തൊട്ട് ട്രെയ്ലറും ഗാനങ്ങളും കണ്ടവർക്ക് തോനിയിട്ടുണ്ടാകും.Aby സെൻസർ ബോർഡിൽ ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് കിട്ടിയത്, ഇത് കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ നല്ലൊരു സിനിമ കൂടി ആയിരിക്കും.