മലയാള സിനിമയിൽ നാളിതുവരെ ലഭിക്കാത്ത വരവേൽപ്പ് സ്വന്തമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് . ചിത്രത്തിന്റെ പ്രമോഷൻ രീതികൾ ശ്രദ്ധിക്കപ്പെട്ടത് മുതൽ മലയാളികൾക്കിടയിലെ സംസാര വിഷയമാണ് ഒടിയൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുന്നേ വിജയമുറപ്പിച്ചു കഴിഞ്ഞു..നിലവിലെ ഇൻഡസ്ട്രി ഹിറ്റായ “പുലിമുരുകന്റെ” റെക്കോർഡുകൾ ഇതോടെ പഴങ്കഥയാകുമെന്നു ഉറപ്പായി..
ആരാധകരേ മാത്രമല്ല സിനിമാ പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഒടിയന്റെ മാസ്സ് ട്രൈലെർ വെറും 20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് കടന്നിരിക്കുകയാണ്. ഇത് മലയാള സിനിമ ഇതുവരെ കാണാത്ത ഒരു റെക്കോർഡ് ആണ്.
മോഹൻലാലിൻറെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളും,കിടിലൻ ആക്ഷൻസും അടങ്ങിയ ട്രൈലെർ പ്രേക്ഷകർ ആവർത്തിച്ചു കണ്ടുവരുന്ന കാഴ്ച ആണ് നമ്മൾ കാണുന്നത്.
പരസ്യരംഗങ്ങളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച വി എ ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംഭരംഭം ആണ് ഒടിയൻ.റിലീസിന് മുന്നേ തന്നെ അദ്ദേഹം അവകാശപ്പെട്ട മാസ് ആക്ഷൻ രംഗങ്ങളും, തീപ്പൊരി ഡയലോഗുകളും ട്രെയ്ലറിൽ നിന്നും തന്നെ കണ്ട ആഹ്ലാദത്തിൽ ആണ് മോഹൻലാൽ ആരാധകർ.മോഹൻലാലിന്റെ കരിയറിലെ മാത്രമല്ല ഇത്രയും മികച്ച ഒരു ട്രൈലെർ മലയാള സിനിമയിൽ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന അഭിപ്രായമാണ് ഒടിയൻ ട്രൈലെർ കണ്ട ഓരോ ആരാധകരും സിനിമ പ്രേമികളും വിളിച്ചു പറയുന്നത്.
വി ഹരികൃഷ്ണൻ രചിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിൽ എത്തും
Directed by : v_a_shrikumarStarring : mohanlal

20 ദിവസം കൊണ്ട് ഒടിയൻ ഒടി വെച്ച് വീഴ്ത്തിയത് 65 ലക്ഷത്തിലധികം പേരെ
Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3