മെയ് വഴക്കത്തിലും, ആക്ഷൻ രംഗങ്ങളിലും മോഹൻലാലിന് പകരം വെക്കാൻ മറ്റൊരു പ്രതിഭ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. 1978 ൽ കണ്ണൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് റെസ്ലിങ് ചാമ്പ്യൻ ഷിപ്പിൽ എൺപത് കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഗൃഹാത്വരത ഉണർത്തുന്ന ഓർമ്മകളോടെ വീണ്ടും മോഹൻലാൽ ഗോദയിലേക്ക് ഇറങ്ങുന്നു എന്ന അറിയിപ്പോടെയാണ് ഒരു വീഡിയോ ഇന്നലെ സർപ്രൈസ് ആയി ഓൺലൈനിൽ എത്തിയത്. 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലെ ലാൽ ആന്തം ഹിറ്റ് ആക്കിയ നവാഗത സംവിധായകൻ ഡിജോ ജോസ് ആന്റണി കൈരളി ടി എം ടി സ്റ്റീൽ ബാർസിന് വേണ്ടി ഒരുക്കിയ പുതിയ പരസ്യ ചിത്രത്തിന്റെ ടീസർ വീഡിയോ ആണ് ഇതിനോടകം വൈറൽ ആയിരിക്കുന്നത്. എന്നാൽ മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയതിൽ ഒരു പരസ്യ ചിത്രത്തിന്റെ ടീസറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച മാസ്സ് വരവേൽപ്പാണ് “നെഞ്ചിനകത്ത് ഇതിനോടകം നേടിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 1 മില്യൺ ഡിജിറ്റൽ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. ടീസറിലെ സ്റ്റൈലിഷ് രംഗങ്ങൾ കണ്ട് മോഹൻലാൽ ആരാധകർ ജനുവരി 12 നു റിലീസ് ചെയ്യാനിരിക്കുന്ന പരസ്യത്തിനായി കാത്തിരിപ്പിലാണ്. ടീസർ ഇങ്ങനെയെങ്കിൽ പരസ്യം അതിനൊക്കെ മുകളിലായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മോഹൻലാൽ കൈരളി ടി എം ടി യുടെ ബ്രാൻഡ് അംബാസിഡർ ആയതിനു ശേഷമുള്ള ആദ്യത്തെ പരസ്യമാണ് ഇത്. നെഞ്ചിനകത്ത് ലാലേട്ടൻ എന്ന കഴിഞ്ഞ വർഷം വൈറൽ ആയി മാറിയ ലാൽ ആന്തത്തിൽ നിന്നുമാണ് പരസ്യത്തിനും നെഞ്ചികനത്ത് എന്ന ശീർഷകം സ്വീകരിച്ചിരിക്കുന്നത്. ജനുവരി 12 നു ടീസറിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തിറങ്ങും. ടീസർ കാണാം :

സിനിമ സ്റ്റൈലിൽ മോഹൻലാൽ വീണ്ടും ഗോദയിലേക്ക്, വൈറലായി കൈരളി ടി എം ടി യുടെ പരസ്യം “നെഞ്ചിനകത്ത് “
Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3