9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാട്രിക് ഹിറ്റടിക്കാൻ ചെമ്പൻ വിനോദ് ജോസ് എത്തുന്നു. മാസ്ക് ഈ വാരം തിയേറ്ററുകളിൽ


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഈ.മ.യൗ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഹാട്രിക് ഹിറ്റ്‌ സ്വന്തമാക്കുവാൻ ചെമ്പൻ വിനോദ് ജോസ് ഒരുങ്ങുകയാണ്. 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെമ്പൻ വിനോദ് നായകനായ ഒരു മലയാള സിനിമ റിലീസിനെത്തുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഹനീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന “മാസ്ക്” അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റേതായി മാർച്ചിൽ തിയേറ്ററിലെത്തുക. അൽമാസ്‌ മോടീവാലയും, പ്രിയങ്ക നായരും നായികമാരായി എത്തുന്ന ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായി ഷൈൻ ടോം ചാക്കോയും നായക നിരയിൽ എത്തുന്നുണ്ട്. ഫസൽ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നു.

ബഡായി ബംഗ്ളാവിലൂടെ മലയാളികൾക്ക് ചിര പരിചിതനായ മനോജ്‌ ഗിന്നസും, ഹാസ്യത്തിന് പുതിയ മുഖങ്ങൾ നൽകിയ നിർമ്മൽ പാലാഴിയും ചിത്രത്തിൽ മുഴുനീള കോമഡി വേഷത്തിലെത്തുന്നു. സലീം കുമാർ, വിജയരാഘവൻ, കല്ലിംഗ ശശി, കലാഭവൻ നിയാസ്, മാമ്മൂക്കോയ, ജയകൃഷ്ണൻ, പാഷാണം ഷാജി, ഇർഷാദ്, ഷാജു ശ്രീധർ, പ്രശാന്ത് അലക്‌സാണ്ടർ, പൊന്നമ്മ ബാബു, ബിനു അടിമാലി, അബു സലീം, ഉല്ലാസ് പന്തളം, കൃഷ്ണ പ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഉപ്പും മുളകും എന്ന കോമഡി സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ജൂഹി റസ്ടോഗി ( ലച്ചു ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാസ്ക്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് സൂരജ് ഇ എസും നിർവ്വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം എ എസ് ഗിരീഷ് ലാലും, നസീർ എൻ എം ചേർന്നാണ് നിർമ്മിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ ആണ് ചെമ്പൻ വിനോദിന്റേതായി ഒടുവിൽ റിലീസായ മലയാള സിനിമ. ചിത്രത്തിലെ പ്രകടനത്തിന് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പറവ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾക്ക് ശേഷം നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായി ഷൈൻ ടോം ചാക്കോ കൂടി എത്തുന്നത് ചിത്രത്തിന്റെ പ്രതീക്ഷകൾക്ക് കരുത്തേകുന്നു. 90′ കളിലെ സൂപ്പർഹിറ്റ് കഥാപാത്രം “റാം ജി റാവ് “തിരിച്ചെത്തുന്നതിലൂടെ വിജയരാഘവന്റെ ശക്തമായ തിരിച്ചു വരവിനും മാസ്ക് സാക്ഷിയാകുന്നു. സലീം കുമാറിന്റെ ചെഗുവേര ലുക്കാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. മാസ്ക് മാർച്ചിൽ തിയേറ്ററിലെത്തും.

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …

Leave a Reply