മേരാ നാം ഷാജിയിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്തു


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

 


വീണ്ടുമിതാ ആലാപന മാധുര്യം കൊണ്ട് നാദിർഷ പാടിയ കുണുങ്ങികുണുങ്ങി എന്ന മേരാ നാം ഷാജിയിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്തു.ആസിഫ് അലി, ധർമജൻ കോമ്പിനേഷനിൽ, ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് പാട്ട് ഇറങ്ങിയിരിക്കുന്നത്.സാബു ആരക്കുഴയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകി, കുറെയേറെ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ ചിത്രത്തിലെ 2 സോങ്ങും, ടീസറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പം ഇറങ്ങിയ ഈ ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിൽ ഒരു സംശയവുമില്ല. ആഘോഷങ്ങളും ആവേശവും അതിനപ്പുറം വിഷുവിന് കിടിലൻ കണി ഒരുക്കിയായിരിക്കും ഷാജിമാർ എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഗണേഷ് കുമാർ, രഞ്ജിനി ഹരിദാസ്, നിർമൽ പാലാഴി, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം.നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുകയാണ്.

About admin

Check Also

Kalla Kadhakkarane Video Song _ Film Kinavalli

Film : Kinavalli Singers : Ramshi, Rafeeq Rahman Music : Shashwath Lyrics : Nishad Ahmed …

Leave a Reply