പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് ടിക്കറ്റ് എടുക്കാം .

നീട്ടി വലിച്ചു പറയാൻ മാത്രം മാസ് ചിത്രമൊന്നുമല്ല മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന ഒരു കുഞ്ഞു കോമഡി പടം . പരീക്ഷാ ചൂടിൽ നിന്നും വേനലവധി ആഘോഷിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ആ ചൂടിനെ ശമിപ്പിക്കാൻ , കുടുംബങ്ങൾകൊപ്പം ഒരുമിച്ച് രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരുന്ന് നല്ല പോലെ ചിരിക്കാം. ഓരോ ഡയലോഗിലും പ്രേക്ഷകരെ ചിരിപ്പിച്ച ഈ പടത്തിലെ ഡയലോഗും നാളെ ട്രോളുകൾ ആകുമെന്ന് ഉറപ്പായി . ബൈജു ചേട്ടനും ബിജു ചേട്ടനും ആസിഫ് അലിയും കിടിലൻ കോംബോ. കുന്തീശനായി വന്ന് ഈ ചിത്രത്തിലും ധർമജൻ കിടുക്കി . തിയേറ്ററിൽ പോകുന്നവർക്ക് സിനിമ നൽകുന്നത് വിഷ്വൽ ട്രീറ്റ്‌ ആണ് .
കാമ്പുള്ള തിരക്കഥയും അതിനു മികച്ച ഡയലോഗും , മികച്ച അവതരണ മികവ് എല്ലാംകൊണ്ടും നാദിർഷ എന്ന സംവിധായകൻ വീണ്ടും ഞെട്ടിച്ചു.
കേരളം മുഴുവൻ ഒരു മാസ് പടം കണ്ടതിന്റെ പക്കൽനിന്ന് കുടുംബത്തോടൊപ്പം തീയേറ്ററിൽ പോയി കണ്ട് മതിമറന്നു ചിരിക്കാൻ ധൈര്യമായി നാദിർഷയുടെ ഈ ചിരി പൂരത്തിന് ടിക്കറ്റ് എടുക്കാം.

About admin

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply