ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും പാക്കിസ്ഥാൻ പൗരന്മാരോ ?! ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത ആ ബ്രില്ലിയൻസിനെ കുറിച്ച്….
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ലൂസിഫറിലെ 2 കഥാപാത്രങ്ങൾ ആയിരുന്നു ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും. മലയാളത്തിലെ ശക്തരായ രണ്ടു നടന്മാർ തകർത്തഭിനയിച്ച കഥാപാത്രങ്ങൾ. പക്ഷെ ഈ കഥാപാത്രങ്ങളെ കുറിച്ച് അധികമാർക്കുമറിയാത്ത, ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്. സോഷ്യൽ മീഡിയയിലൊ വൈറൽ ആകുന്ന ആ കുറിപ്പ് വായിക്കാം.

“ലൂസിഫറിലെ മോഹൻലാലും പ്രിത്വിരാജൂം അഭിനയിച്ച കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ പാക്കിസ്ഥാനി പൗരന്മാരാണ്. സംശയം ഉള്ളവർ ഇവരുടെ അഭിവാദ്യങ്ങൾ ശ്രദ്ധിക്കുക, പാക്കിസ്ഥാനിൽ പ്രസിദ്ധമായ അവരുടെ രാഷ്ട്രപിതാവിന്റെ സ്റ്റൈൽ അഭിവാദ്യം ആണത്രേ അത്. ഏകദേശം തലയ്ക്കു മുകളിലേക്ക് കൈ ഉയർത്തി സല്യൂട് മോഡലിൽ നമസ്കാരം പറയുന്നത് ആണ് അദ്ദേഹത്തിന്റെ രീതി. അവിടെ അത് പൊതുവെ പ്രസിദ്ധവും ആണ്. വടക്കേ ഇന്ത്യൻ സ്റ്റൈൽ അഭിവാദ്യം മുസ്ലിംകൾക്കിടയിൽ മുഖത്തിന്റെ മധ്യ ഭാഗം വരെയേ എത്തുകയുള്ളൂ, സംശയം ഉള്ളവർ ഏതെങ്കിലും പാകിസ്താനി സുഹൃത്തുക്കളോട് ചോദിച്ചു നോക്കിയാൽ മതി.

ഖുറേഷി കുടുംബം ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് പാകിസ്താനിലും ഇന്ത്യയിലും സൗദിയിലും ആണ്, എന്നാൽ ലാലേട്ടനും പ്രിത്വിക്കുമുള്ള പാകിസ്താനി ബന്ധം തെളിയിക്കുന്നതാണ് സിനിമയിലെ പല ഡയലോഗുകളും. വില്ലൻ പറയുന്ന സന്ദർഭം, നിന്റെ ദുബായിലെ സ്വർണ കടത്തൊക്കെ എനിക്കറിയാം എന്നത്. ഇത് വിരൽ ചൂണ്ടുന്നത് പള്ളീലച്ചൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ്. ഇത്രയും കാലം എബ്രാം ഖുറേഷി ഹവാല കള്ളക്കടത്തും സ്വർണ കടത്തിലും ആയിരുന്നു (ഹാവാലയും കള്ളക്കടത്തും ഇന്ത്യയിലേക് ഒഴുക്കുന്നത് പാക്കിസ്ഥാനികൾ ആണെന്നത് പകൽ പോലെ വ്യക്തം ആണ്, അവരുടെ ആളുകൾ ആയി ഒരു ഇന്ത്യൻ സ്റ്റേറ്റിൽ വരെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിത്തീരുക ആയിരുന്നു ദുബായ് വാസത്തിനു ശേഷം ലാലേട്ടൻ ശ്രമിച്ചത്, ഇവരുടെ രണ്ടു പേരുടെയും അസ്തിത്വം വിരൽ ചൂണ്ടുന്നത് ഇതാണ്. പടത്തിലെ ലാലേട്ടൻ കഥാപാത്രത്തിന്റെ അച്ഛൻ മലയാളി ആണെങ്കിലും ‘അമ്മ പാക്കിസ്ഥാനി ആണ്, സംശയമുള്ളവർ ഞാൻ ചൂണ്ടി കാണിച്ച പോയിന്റുകളും അതാവശ്യം ഗൂഗിളും പഠന വിധേയമാക്കിയ ശേഷം പടം വീണ്ടും കണ്ടു നോക്കൂ…”
ഈ കുറിപ്പിനടിയിൽ സപ്പോർട്ട് ചെയ്തും വിമർശിച്ചും ഒരുപാടാളുകൾ അഭിപ്രായം രേഖപെടുത്തുന്നുണ്ട്. ഇനി ഒരു തവണ കൂടി ലൂസിഫർ നിങ്ങൾക്ക് കാണണം എന്നുണ്ടെങ്കിൽ ആമസോൺ പ്രൈമിൽ ഇപ്പോൾ നിങ്ങൾക്കായി ചിത്രം ലഭ്യമാണ്.