എല്ലാവർക്കും ഒരു അഭിപ്രായം ഒള്ളു “”പടം പൊളിച്ചു“”…
ഇന്നലെ മുതൽ കമെന്റുകളും അങ്ങനെ തന്നെ..
മ്മ്ടെ ടോവിനോ ടെ ഒരു മെക്സിക്കൻ അപാരതയെ പറ്റിയാണ് പറയുന്നത്…
ഇത്രയും മികച്ച അഭിപ്രായങ്ങൾ ഉള്ളപ്പോൾ… വലിയ ഹീറോസിന്റെ കളക്ഷൻ റെക്കോർഡ് പിന്നിലാക്കി എന്ന് പറഞ്ഞാൽ വലിയ അത്ഭുതമൊന്നും തോന്നില്ല അല്ലെ..
ഒരു മെക്സിക്കൻ അപാരത ആദ്യദിനം നേടിയത് ദുൽഖർ, പൃഥ്വിരാജ് മമ്മൂട്ടിയുടെ എല്ലാം ആദ്യദിന കളക്ഷനെക്കാളും കൂടുതലാണെന്നു. അതിപ്പോ ഇത്രയെന്നു എങ്ങനെയാ പറയുക പല കണക്കുകൾ വരുന്നുണ്ടല്ലോ !!!… പടം തകർത്തിട്ടുണ്ട് എല്ലാ ഷോയും ഹൌസ്ഫുൾ ആയിരിന്നു കൂടാതെ അഡിഷണൽ ഷോയും നടത്തി.
139 കേന്ദ്രങ്ങളിൽ റിലീസായ ഒരു മെക്സിക്കൻ അപാരത 2 .65 കോടി നേടിയെന്നാണ് റിപ്പോർട്ട് അത് പ്രൊഡ്യൂസറും ശെരി വെക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ട് സെക്കന്റ് ഷോ കൂടാതെയാണെന്നും അതുംകൂടി വരുമ്പോൾ 3 കോടിയിൽ കൂടുതലാകും കളക്ഷൻ എന്നും പറയുന്നു.